Saturday, March 27, 2010

ഒരാള്‍ കൂടി...

പുതു തലമുറയുടെ മാധ്യമം എന്ന നിലയില്‍ ഏറെ ജനകീയവും, ശ്രദ്ധേയവുമായിക്കൊണ്ടിരിക്കുന്ന ബ്ലോഗുകളില്‍ ഒന്ന് എനിക്കും സ്വന്തമാക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം ഇവിടെ പങ്കു വയ്ക്കട്ടെ. ‘എഴുത്തില്‍‘ കാര്യമായ പരിചയം ഒന്നുമില്ലെങ്കിലും, വായനയില്‍ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിന്‍റെ പരിചയമുണ്ടെന്നു പറയാം. പ്രവര്‍ത്തന മേഖല പ്രസിദ്ധീകരണ രംഗമായതും വൈകുന്നേരങ്ങളിലെ നടത്തം പലപ്പോഴും വഞ്ചിയൂര്‍ ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ചെന്നവസാനിച്ചിരുന്നതും കൂടുതല്‍ വായനക്ക് സഹായകമായി.

ഇഷ്ട എഴുത്തുകാരില്‍, ബഷീര്‍, എം ടി, എം മുകുന്ദന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി, ഒ എന്‍ വി, അയ്യപ്പപണിക്കര്‍, പി കുഞ്ഞിരാമന്‍, കടമ്മനിട്ട എന്നിവര്‍ മുന്നിട്ടു നില്‍‍ക്കുന്നു. വിഖ്യാതരായ നമ്മുടെ മഹാകവികളെ എടുത്തു പറയേണ്ട കാര്യമില്ലല്ലോ...

പ്രത്യേകിച്ച് പണച്ചിലവും, മറ്റൊരാളുടെ എഡിറ്റിംഗും ഇല്ലാതെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഒരിടം എന്ന നിലയിലാണ് ഇവിടം നോക്കിക്കാണുന്നത്. നിങ്ങളുടെ കൂടെ എന്നെയും കൂട്ടുമല്ലോ...

സ്നേഹപൂര്‍വം

ബാബുരാജ്